ടെഹ്റാൻ: യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.
മജീദ് ഖദേമി കൊല്ലപ്പെട്ട സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ടെഹ്റാനിലെ ജനവാസ പ്രദേശങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖദേമി ഇന്റലിജൻസ് വിഭാഗത്തിന്റെ മേധാവിയായത്.
സമീപകാല ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഇറാനിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ ഒരാളാണ് ഖദേമി. ഫെബ്രുവരി 28 മുതൽ യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ഇറാനിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



