തൃശൂർ: കാട്ടകാമ്പാൽ സംസ്കാരപരമായ പൈതൃകത്തിൻ്റെയും ഭക്തിയുടെയും മഹിമയോടെ നടക്കുന്ന കാട്ടകാമ്പാൽ തിരുവാതിര വാണ്യം 2025 ഡിസംബർ 31നും 2026 ജനുവരി 1നും (ബുധൻ, വ്യാഴം) തീയതികളിൽ കാട്ടകാമ്പാൽ അമ്പലനടയിൽ വെച്ച് നടത്തുന്നു.
മുൻവർഷങ്ങലിലേതുപോലെ ഭംഗിയാർന്ന സാംസ്കാരിക പരിപാടികളും കലാ-പൈതൃക പ്രദർശനങ്ങളും ഭക്തജനപങ്കാളിത്തത്തോടുകൂടി ഒരുക്കുന്നതായി കാട്ടകാമ്പാൽ വാണ്യം സമിതിയും ക്ഷേത്രഭരണസമിതിയും അറിയിച്ചു. വാണ്യത്തിന് മുന്നോടിയായി 2025 ഡിസംബർ 21-ന് ഞായറാഴ്ച രാവിലെ 9.00 മണിക്ക് എൽ.കെ.ജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾക്കായി ചിത്രരചനയും കവിതാരചനയും മത്സരങ്ങൾ നടക്കുന്നു.
ഡിസംബർ 26-ന് വ്യാഴാഴ്ച വൈകുന്നേരം 6.00 മണിക്ക് പ്രാർത്ഥനാ സംഗമവും കളിപ്പാട്ടം പൊളിക്കൽ ചടങ്ങുകളും സംഘടിപ്പിക്കും. ഡിസംബർ 29, 30 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ വിവിധ കലാപരിപാടികളും കലാമത്സരങ്ങളും അരങ്ങേറും.
ഡിസംബർ 31-ന് ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് വാണ്യം ഉദ്ഘാടനം തുടർന്നുള്ള പുതുവത്സര സ്വീകരണം രാത്രി 12.00 മണിക്ക് നടക്കും. 2026 ജനുവരി 1-ന് വ്യാഴാഴ്ച തിരുവാതിരാഘോഷങ്ങളുടെ സമാപനചടങ്ങുകളും വിവിധ ഭക്തി പരിപാടികളും നടക്കും. നാട്ടിൻപുറ കലകളും കരകൌശലപണികളും ഭക്ഷണവിഭവങ്ങളും ഉൾപ്പെടുത്തി കുടുംബസമേതം ആസ്വദിക്കാവുന്ന വാണ്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.




