തൃശ്ശൂർ: കാടുകുറ്റി പഞ്ചായത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പതിനെട്ടില്‍ പതിനാറ് സീറ്റ് നേടിയാണ് യുഡിഎഫ് പഞ്ചായത്ത് തൂത്തുവാരി. സിപിഎമ്മിലെഗ്രൂപ്പ് പോരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയുമാണ് എല്‍ഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് കാരണം. പതിനാറ് സീറ്റ് യൂഡിഎഫ് നേടിയത്തോടെ പഞ്ചായത്തില്‍ പ്രതിപക്ഷം പോലും ഇല്ലാത്ത അവസ്ഥയായി. കഴിഞ്ഞ് പത്ത് വര്‍ഷമായി എല്‍ഡിഎഫ് ഭരണം തുടരുന്ന കാടുകുറ്റി പഞ്ചായത്തിലെ യുഡിഎഫിന്റെ വിജയം പ്രതീക്ഷക്ക് അപ്പുറത്തായി മാറി. ഇത്രയും വലിയൊരു പരാജയം സിപിഎമ്മും കരുതിയിട്ടില്ല.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സംസ്ഥാന ജില്ല നേതാക്കള്‍ ദിവസങ്ങള്‍ ഇവിടെ വന്ന് സംസാരിച്ചിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കാതെ വന്നതാണ് ഇത്ര വലിയ തോല്‍വിക്ക് കാരണം. സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി നേതൃത്വത്തിനെ പരസ്യമായി വിമര്‍ശിക്കുന്ന അവസ്ഥയാണ്. പാര്‍ട്ടിയുടെ വലിയ തിരിച്ചടി വരും ദിവസങ്ങളില്‍ കുടുതല്‍ രൂക്ഷമാക്കുവാനാണ് സാധ്യത. പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്ന ചില വ്യക്തികളുടെ തീരുമാനം വാര്‍ഡുകളില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് സാധാരണ പ്രവര്‍ത്തകരുടെ തീരുമാനം അംഗീകരിക്കാത്തെ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്തോടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്ക്കുന്ന അവസ്ഥയായിരുന്നു
പല സീനിയര്‍ നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീമായിരുന്നില്ല.പ്രസിഡന്റ് സ്ഥാനം സംവരണമായിരുന്നു ഇത്തവണ. സംവരണ സീറ്റിലെ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയും വലിയ തര്‍ക്കമായിരുന്നു.സമീപ പഞ്ചായത്തുകളിലൊന്നും ഇല്ലാത്ത അത്രയും വലിയൊരു തിരിച്ചടിയാണ് എല്‍ഡിഎഫിന് കാടുകുറ്റി പഞ്ചായത്തില്‍ ലഭിച്ചിരിക്കുന്നത്. ന്യായീകരിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ പ്രവര്‍ത്തകരും പല പ്രമുഖ നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് അകലുന്ന കാഴ്ചയാണ് വരും ദീവസങ്ങളില് ഉണ്ടാക്കുവാന്‍ പോകുന്നത്.




