ദുബായ്: ഷാർജയിൽ ജോലിസ്ഥലത്ത് ഉണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദ് ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശിയായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു.
ജോലിസ്ഥലത്ത് ഉണ്ടായ തർക്കം വഷളായതോടെയാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഷാർജ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.




