Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേലൂരിൽ തേനീച്ച ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വേലൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വേലൂർ തിരുത്തി സ്വദേശിയായ 51 വയസ്സുള്ള സുഭാഷിനാണ് തേനീച്ചകളുടെ കുത്തേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വേലൂർ ചുങ്കം സെന്ററിന് സമീപമുള്ള ആലയിലേക്ക് പണിയായുധങ്ങൾ മൂർച്ച കൂട്ടുന്നതിനായി പോയ സമയത്താണ് സമീപത്തെ പറമ്പിലെ മരത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി സുഭാഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ സുഭാഷ് ഉടുത്തിരുന്ന മുണ്ട് തലവഴി പുതച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് പ്രദേശവാസിയായ ബാബുവും ഒരു ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് സുഭാഷിനെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടയിൽ ഇവർക്കും തേനീച്ചകളുടെ കുത്തേറ്റു.

അബോധാവസ്ഥയിലായ സുഭാഷിനെ ഉടൻ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ സുഭാഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പും വേലൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവമുണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer