സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ചർച്ച നടത്തുന്നത് സമയം മാറ്റാൻ അല്ലായെന്നും കാര്യങ്ങൾ വ്യക്തതയോടു കൂടി ബോധ്യപ്പെടുത്താൻ ആണെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്കൂളിലെ പാദപൂജയെയും അതിൽ ഗവർണർ എടുത്ത നിലപാടിനെയും ശിവൻകുട്ടി ശക്തമായ ഭാഷയിൽ വിമർശിച്ചു.
പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസ്സിലിരിക്കുകയെ ഉള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്ഭവൻ ആർ എസ് എസ് കേന്ദ്രമാക്കുന്നുവെന്നും ബിജെപി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Content: Minister V Sivankutty says he will hold talks with those opposed to changing school timings




