പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം തൃശൂരിലേക്ക് യാത്ര തിരിക്കും. വൈകിട്ട് തൃശൂരിൽ റോഡ് ഷോയും സംഘടിപ്പിക്കും.
അതേസമയം, പാലക്കാട് കോട്ടമൈതാനത്തിലെ വേദിയിൽ ചെറിയ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നത് ആശങ്കയ്ക്ക് ഇടയായി. ഉടൻ അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.




