മുംബൈ: താൻ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 1970 കളിൽ താൻ ബിരുദം നേടിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്ന സ്ഥാപനത്തിനാണ് അംബാനി ഗ്രാന്റ് പ്രഖ്യാപിച്ചത്. മൂന്ന് മണിക്കൂറിലധികം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവൊഴിച്ച അദ്ദേഹം പ്രൊഫസർ എംഎം ശർമ്മയുടെ ജീവചരിത്രം ‘ഡിവൈൻ സയന്റിസ്റ്റ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് സ്ഥാപനത്തിൽ എത്തിയത്.
പ്രൊഫസർ ശർമ്മ നടത്തിയ ആദ്യ പ്രഭാഷണം തന്നെ എങ്ങനെ പ്രചോദിപ്പിച്ചെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.അതേസമയം ഗുരുദക്ഷിണയായാണ് അംബാനി 151 കോടി രൂപ നിരുപാധിക ഗ്രാന്റ് പ്രഖ്യാപിച്ചത്. മുകേഷ്, ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന്, പ്രൊഫസർ ശർമ്മ തന്നോട് പറഞ്ഞതായും , അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട് എന്നും ഗ്രാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ മുകേഷ് അംബാനി പറഞ്ഞിരുന്നു .




