Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​വിവാഹം കഴിഞ്ഞ് ഒരു മാസം; ക്ഷേത്രദർശനം നടത്തി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനന്തപുർ: തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ക്ഷേത്രദർശനം നടത്തി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് വിവാഹത്തിന് ഒരു മാസം പിന്നിടുമ്പോൾ ഇരുവരും എത്തിയത്. പ്രിയതാരങ്ങളെ നേരിൽ കാണാനായി ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത താരങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


​വിവാഹത്തിന് ഒരു മാസം തികയുന്ന വേളയിൽ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ പെട്ടെന്ന് കടന്നുപോകുമെങ്കിലും അതിന്റെ ഓർമ്മകൾ എന്നും സന്തോഷം നൽകുമെന്ന് വിജയ് ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വിവാഹിതയായി ഒരു മാസം കഴിഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും വിവാഹം എന്നത് തനിക്ക് ഒരു വിദൂര ചിന്തയായിരുന്നുവെന്നും രശ്മികയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer