Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കളമശേരിയിലെ ആമസോൺ ഗോഡൗണിൽ റെയ്ഡ് : ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം : കളമശ്ശേരിയിലെ ആമസോൺ വെയർഹൗസിൽ നിന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ പിടികൂടിയത് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ. വിവിധ ബ്രാൻഡുകളുടെ അടുക്കള ഉപകരണങ്ങൾ, പാതരക്ഷകൾ, കളിപ്പാട്ടങ്ങൾ , ഗൃഹോപകരണങ്ങൾ എന്നിവയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തത് . വെയർഹൗസിൽ നിന്നും ഇന്ത്യൻ-വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത് .

ഇതിൽ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിക്കുകയും നിയമപരമായി ഉത്പന്നങ്ങളിൽ ഉണ്ടാവേണ്ട ലേബലിംഗ് വിവരങ്ങൾ ഇല്ലാത്ത ഉത്പന്നങ്ങളും പിടികൂടി. അതേസമയം 2 വർഷം വരെ തടവും വിറ്റ ഉത്പന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ കുറ്റക്കാർക്കെതിരെയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 12 മണിക്കൂറിലധികം നീണ്ടു നിന്ന റെയ്ഡിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix