പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡനപരാതിയിൽ ആവശ്യമായ എല്ലാ തെളിവുകളും കൈവശമുണ്ടെന്ന് അതിജീവിത വ്യക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഗർഭിണിയായതിന് പിന്നാലെ മരുന്നുകൾ വാങ്ങി നൽകുകയും ഗർഭച്ഛിദ്രത്തിനായി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നിരന്തരം ഭീഷണിയും നേരിട്ടതായി അവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതെന്നും വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭ് സ്വീകരിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




