Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരി റെയിൽപാത; രണ്ടര കിലോമീറ്റർ തുരങ്കം വരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​കോട്ടയം: നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ പാതയിൽ കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും ഇടയിൽ രണ്ടര കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിക്കും. ഹൈക്കോടതി അംഗീകരിച്ച റെയിൽവേയുടെ അലൈൻമെന്റ് രൂപരേഖയിലാണ് തുരങ്കം സംബന്ധിച്ച വ്യക്തതയുള്ളത്. ഈ വലിയ തുരങ്കത്തിന് പുറമെ പാതയിൽ മൂന്ന് ചെറിയ തുരങ്കങ്ങൾ കൂടിയുണ്ടാകും. ഭരണങ്ങാനം സ്റ്റേഷന് മുൻപും ഭരണങ്ങാനത്തിനും ചെമ്മലമറ്റത്തിനും ഇടയിലും കാഞ്ഞിരപ്പള്ളി റോഡിനും എരുമേലി സ്റ്റേഷനും ഇടയിലുമാണ് ഈ ചെറിയ തുരങ്കങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിൽ അന്തിനാട് മുതൽ എരുമേലി വരെ 38.780 കിലോമീറ്റർ ദൂരത്തിലാണ് ശബരി റെയിൽപാത കടന്നുപോകുന്നത്. അന്തിനാട് 72.450 കിലോമീറ്ററിൽ തുടങ്ങി എരുമേലി റെയിൽവേ സ്റ്റേഷൻ വരെ 111 കിലോമീറ്റർ ദൂരമാണ് ജില്ലയിലുള്ളത്.


​പാതയുടെ നിർമ്മാണത്തിൽ എട്ട് വലിയ പാലങ്ങളും 44 ചെറിയ പാലങ്ങളും ഉൾപ്പെടുന്നു. കാഞ്ഞിരപ്പള്ളി റോഡ് – എരുമേലി ഭാഗത്ത് രണ്ടും കാഞ്ഞിരപ്പള്ളി റോഡിന് സമീപം രണ്ടും ചെമ്മലമറ്റത്തിനും ഭരണങ്ങാനത്തിനും ഇടയിൽ നാലും റെയിൽവേ പാലങ്ങൾ വരും. കൂടാതെ 18 റെയിൽവേ മേൽപാലങ്ങളും എട്ട് അടിപ്പാലങ്ങളും പാതയുടെ ഭാഗമായി നിർമിക്കും. ചെമ്മലമറ്റം സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് യാഡുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ മലയോര മേഖലയിലൂടെ കടന്നുപോകുന്ന റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും ജില്ലയിലെ യാത്രക്കാർക്കും വലിയ യാത്രാസൗകര്യമാണ് കൈവരുന്നത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer