പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സിനെതിരെ അന്വേഷണം ശക്തമാകുകയാണ്. കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. അന്വേഷണം ശക്തമാക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരം കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതിയുടെ വിശദമായ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് ഡിജിറ്റല്‍ രേഖകൾ പരിശോധിക്കുകയാണ്. ഫോൺ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബലാത്സംഗം, ദളിത് വിഭാഗം സ്ത്രീകളെ പീഡിപ്പിക്കൽ നിയമം എന്നിവ ഉൾപ്പെടുന്ന ഗുരുതര കുറ്റവിശയങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനാൽ പ്രതി ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. പോലീസിന്റെ സൂചന പ്രകാരം പ്രശോഭ് കേരളം വിട്ട് പോയിരിക്കാമെന്നാണ് വിലയിരുത്തൽ. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങളുടെയിടയിലാണു പ്രതി ഒളിവിൽ പോകുന്നത്.
പാലക്കാട് സ്വദേശിയായ യുവതി മുഖ്യ മന്ത്രിയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും മുമ്പിൽ പരാതി നൽകുകയും ചെയ്തു. പ്രശോഭ് തന്നെ ഉന്നത നേതാക്കളായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടം എന്നിവരുമായി അടുത്ത ബന്ധം ഉള്ളതായി പറയുകയും, ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താമസസ്ഥലത്ത് എത്തി യുവതിയെ പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു.




