തൃശ്ശൂർ: സൗത്ത് റോട്ടറി ക്ലബ്ബിൻറെ കനിവ് പദ്ധതി ഉദ്ഘാടനം ചെയ്തു
സൗത്ത് റോട്ടറിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ നിർധനരായ കുടുംബങ്ങളെ സഹായിക്കുവാൻ വേണ്ടി നടപ്പിലാക്കിയ കനിവ് പദ്ധതിയുടെ ഭാഗമായി വീൽചെയറും മറ്റു അനുബന്ധ ഉപകരണങ്ങളും ഡയാലിസിസ് രോഗികളെ സഹായിക്കുന്ന പദ്ധതികളും വാർഡ് മെമ്പർ ലിൻസൺ ആൻറണി ഉദ്ഘാടനം ചെയ്തു.
മേലൂർ സഹകരണ ബാങ്ക് മെമ്പർ സന്ധ്യാ ബാബു. ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്. പ്രസിഡണ്ട് സജീവൻ. സെക്രട്ടറി ഷൈജു .വിസിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയാപറമ്പിൽ മുഖ്യാതിഥി ആയിരുന്നു പൊതുപ്രവർത്തകരായ കെ ശൈലജൻ ബി വി രാജേഷ് എന്നിവർ പ്രസംഗിച്ചു.




