തൃശ്ശൂർ: കുറ്റിച്ചിറ മേഖലയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണം.കോടശേരി.പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധിക്റ്തരോട് ആവശൃപ്പെട്ടു.
വ്യാഴാഴ്ച കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ പേപ്പട്ടി കടിച്ച് നാല് പേർക്ക് പരിക്ക് ഏറ്റിരുന്നു.പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി. പ്രസിഡന്റ് കെ.എം. ജോസ് അദ്ധ്യക്ഷനായി. ഡോ.ജോയ് കട്ടക്കയം,വർഗ്ഗീസ് പൊറായി, ബേബി തച്ചേത്തുകുടി, ഓമന പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.




