1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. റൂമി ബീഗം ഉള്‍പ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. 1983 ഫെബ്രുവരിയില്‍ നെല്ലി മേഖലയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതില്‍ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയില്‍ വിശദമാക്കിയിരുന്നു.കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും […]
Read more