കണ്ണൂര്‍ ചാല സ്കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂർ: ചാല ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം നിർത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ കാലിനാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുൻപോട്ടു തെറിച്ചു നീങ്ങിയ മിനി ലോറി തൊട്ടു മുൻപിലെ ഇലക്‌ട്രിക് പോസ്റ്റ് തകർത്തു. ട്രാൻസ്ഫോർമർ തൂണിലിടിച്ചാണ് നിന്നത്.കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ച ബസിൻ്റെ നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവർ ചാല ബേബി മെമ്മോറിയലിലും കണ്ണൂരിലെ […]
Read more