വയോധികയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവം: പ്രതി മുംബൈയില്‍ പിടിയില്‍
കോഴിക്കോട്: കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം. മുംബൈ പന്‍വേലില്‍വെച്ച് ആര്‍പിഎഫും റെയില്‍വേ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് നിഗമനം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍നിന്നാണ് മോഷണശ്രമം തടയാന്‍ശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്ത തൃശ്ശൂര്‍ തലോര്‍ സ്വദേശിനി വൈക്കാടന്‍വീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് […]
Read more

