Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Actor Bala

ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു

അഹമ്മദാബാദ്: നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും ആശുപത്രി കിടക്കയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ ‌പറയുന്നു. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് […]
Read more

വിവാഹമോചന കരാറില്‍ വ്യാജ ഒപ്പിട്ടു; അമൃതയുടെ പരാതിയില്‍ ബാലയ്ക്കെതിരെ കേസ്

കൊച്ചി: നടന്‍ ബാലയ്ക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ അമൃത സുരേഷ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സില്‍ പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു. ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചുവെന്നും മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബാങ്കില്‍ വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെനന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് […]
Read more

കൊച്ചിയില്‍ താനിനി ഉണ്ടാകില്ലെന്ന് നടന്‍ ബാല

കൊച്ചി: കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടന്‍ ബാല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു വന്നുവെന്നും ബാല ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ചെയ്ത നന്മകള്‍ തുടരുമെന്നും കൊച്ചിയില്‍ താനിനി ഉണ്ടാകില്ലെന്നും നടന്‍ പറഞ്ഞു. തന്നെ സ്‌നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്‌നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു. ബാലയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം എല്ലാവര്‍ക്കും നന്ദി!ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ […]
Read more

നടന്‍ ബാല വിവാഹിതനായി

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു തമിഴ്‌നാട് സ്വദേശിയായ കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2019-ല്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം […]
Read more

ബാല നിരന്തരമായി ശല്യം ചെയ്യുന്നു; ആരോപണവുമായി മുന്‍ ഭാര്യ

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ ആരോപണവുമായി മുന്‍ഭാര്യ. നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നല്‍കിയതെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കോടികള്‍ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തില്‍ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പ്രതികരിച്ചു. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ബാല പലതും പറയുമ്പോള്‍ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങള്‍ക്ക് പരസ്പരം കെട്ടിപിടിച്ചു കരയാന്‍ മാത്രേമേ കഴിയാറുള്ളു. കുറേ നാളായി […]
Read more

മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതില്‍ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്. അവര്‍ക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. […]
Read more

എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും; ബാല

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാല പ്രതികരണവുമായി രംഗത്ത്. എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു. വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താന്‍ പാലിച്ചെന്നും നടന്‍ ബാല. ഇപ്പോള്‍ ആരാണ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ […]
Read more

സ്ത്രീത്വത്തെ അപമാനിക്കല്‍; നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer