നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. കോടതിയിൽ തന്നെ അപമാനിച്ചെന്നാരോപിച്ചാണ് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി.ബി. മിനി. വിചാരണയ്ക്കിടെ അഭിഭാഷക കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും ജഡ്ജി പരാമർശിച്ചതായി ഹർജിയിൽ പറയുന്നു. 2026 ജനുവരി 12ന് നടത്തിയ ഈ പരാമർശം തന്റെ അഭിഭാഷക […]
Read more