Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: adgp m r ajithkumar

അനധികൃത സ്വത്ത് സമ്പാദന കേസ്: എം.ആർ. അജിത് കുമാറിന്റെ ക്ലീൻ ചീറ്റ് തള്ളി വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനം നേരിട്ട് അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.
Read more

എഡിജിപി അജിത്കുമാറിന് പകരം ബറ്റാലിയൻ ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ നീക്കി. പൊലീസ് ആസ്ഥാനത്തെ എ‍ഡിജിപി എസ് ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്ച ശ്രീജിത്ത് ചുമതലയേറ്റു. ഈ മാസം 18 വരെ അജിത് കുമാർ അവധിയിലാണ്. അജിത് കുമാറിനെതിരായ അന്വേഷണം വന്നപ്പോൾ സേനയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനി‍ൽ നിലനിർത്തിയിരുന്നു.
Read more

എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അജിത് കുമാറിനെതിരെ സ്വത്ത് സമ്പാദന ആരോപണത്തിൽ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. തന്റെ കയ്യിൽ അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. വിജിലൻസ് എസ് പി കെ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. ഈ മാസം അവസാനത്തോടെ വിജിലൻസ് […]
Read more
Advertisement
WhiteswanTV Footer