Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Agricultural

കാഴ്ചയും രുചിയും അറിവും ഒരുമിച്ച്- മണ്ണയ്ക്കനാട് സ്കൂളിൽ ‘ഊരറിവ്’ ഹരിതവസന്തമായി

കോട്ടയം: പാരമ്പര്യത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ‘ഊരറിവ്’ ജൈവവൈവിധ്യ ബോധവൽക്കരണ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സ്‌കൂൾ ഭരണസമിതി എന്നിവർ സംയുക്തമായാണ് പച്ചപ്പിന്റെ ഈ ഉത്സവം ഒരുക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി ഒരുക്കിയ മേളയിൽ തെങ്ങോലകൾ കൊണ്ട് അലങ്കരിച്ച സ്റ്റേജും ഇലകൾ കൊണ്ട് നിർമ്മിച്ച ബാഡ്ജുകളും വേറിട്ട കാഴ്ചയായി. വാക്കുകളിലല്ല പ്രവൃത്തിയിലാണ് പ്രകൃതി സംരക്ഷണം വേണ്ടതെന്ന മാതൃകയാണ് ഇതിലൂടെ സ്കൂൾ അധികൃതർ […]
Read more

വേനപ്പാറ സ്കൂളിൽ ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂ‌ൾ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിന്റെ ഉദ്ഘാടനം താമരശ്ശേരി തഹസീൽദാർ കെ ഹരീഷ് നിർവഹിച്ചു. കരനെൽകൃഷി ചെയ്‌ത്‌ വിളവെടുത്ത സ്ഥലത്താണ് പയർ കൃഷി ആരംഭിച്ചത്. സ്‌കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവകൃഷി നടത്തിവരുന്നത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം, […]
Read more

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ വ്യക്തികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്) ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.എസ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഹൈടെക് കോഴിക്കൂടുകളും ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളുമാണ് നൽകിയത്. കൂടാതെ, കോഴികൾക്കുള്ള തീറ്റയും ആവശ്യമായ മരുന്നുകളും പദ്ധതിയുടെ […]
Read more

മടവൂർ എ യു പി സ്കൂളിൽ വിദ്യാർത്ഥികളുടെ മാതൃകാ പച്ചക്കറി കൃഷിക്ക് തുടക്കം

കോഴിക്കോട് : മടവൂർ എ യു പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി ‘പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത് .യുവ തലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക ,വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു . ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer