Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ai

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി നേരിടാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി എക്സ്. എ ഐ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. തുടര്‍ച്ചയായി വരുന്ന ബോംബ് ഭീഷണികളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും […]
Read more

എഐ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍ വഴി തട്ടിപ്പ്; ഉപയോക്താക്കള്‍ കരുതിയിരിക്കണം

ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം തുടക്കമിടുന്നത്. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ഥന വരിക. അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്റെ ഓഫീസില്‍ […]
Read more

ഗൂഗിളിന്റെ ജെമിനി എഐയും ഇനി മലയാളം പറയും

മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന അപ്‌ഡേറ്റുമായാണ് ജെമിനി എഐ. ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന ‘കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍’ ആണ് പുതിയ അപ്‌ഡേറ്റായ ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കാനുമാകും. പുതിയതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍ ജെമിനി ലൈവില്‍ ഉടനെത്തില്ല. ഇതിനായി ചിലപ്പോള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കും. […]
Read more

സർക്കാർ ജോലിക്കും എഐ; റിസപ്ഷനിസ്റ്റായി ‘കെല്ലി’

സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്(എഐ) എത്തുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും സേവനത്തിന് സജ്ജമായി.ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാനാണ് ഡിജി സ്മാർട്ട്. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ ജെനറേറ്റീവ് എ.ഐ. വഴി ഓപ്പൺ സോഴ്സിൽ ലഭിക്കുന്ന മെറ്റയുടെ ലാമ 2 എന്ന മോഡലും ലാമ ഇന്റക്സ് എന്ന ടൂളും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് തയ്യാറാക്കിയത്. ഇതുപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുമ്പോൾ 10 പേർ ചെയ്യുന്ന ജോലി ഒരാൾക്ക് […]
Read more

ബെംഗളൂരു-മൈസൂരു പാതയില്‍ AI ക്യാമറ പണിതുടങ്ങി

ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 12,000 നിയമലംഘനങ്ങള്‍. പിഴ അടയ്ക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടുവരും. കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ട്രാഫിക്-റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാര്‍ എക്‌സില്‍ പോസ്റ്റുചെയ്തു. രാത്രിയായാലും പകലായാലും ബെംഗളൂരു-മൈസൂരു പാതയില്‍ ക്യാമറകളുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടത്താനാകില്ലെന്നും അലോക് കുമാര്‍ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിനും ഫോണ്‍ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതല്‍ കേസുകള്‍. പാതയില്‍ പോലീസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix