ചോദ്യങ്ങൾ തയാറാക്കിയത് എഐ; എൻടിഎക്കെതിരെ ഗുരുതര ആരോപണം
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) ഗുരുതര ആരോപണവുമായി വിദഗ്ധർ. ചോദ്യങ്ങൾ പരിശോധിക്കാൻ ആവശ്യമായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും എഐയുടെ സഹായത്തോടെ തയ്യാറാക്കിയതായും വിദഗ്ധർ ആരോപിച്ചു. ചോദ്യങ്ങളുടെ തർജ്ജിമയും എഐ സഹായത്തോടെയാണ് തയ്യാറാക്കിയതെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ എൻടിഎ നിഷേധിച്ചു. യുജിസി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം. ഉത്തരസൂചികയെക്കുറിച്ചുള്ള പരാതികളിലും എൻടിഎ വിശദീകരണം നൽകി. ഉത്തരസൂചിക തയ്യാറാക്കുന്ന സംവിധാനം […]
Read more