Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐ മുന്നേറ്റങ്ങളിൽ ഒന്നാമതാര്? ഇന്ത്യ എത്രാമത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്ത് ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്ന സാങ്കേതികവിദ്യകളിലൊന്നാണ് Artificial Intelligence അഥവാ കൃത്രിമ ബുദ്ധി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എഐ. ഒരോ ദിവസവും എഐയില്‍ അതിശയകരമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും എഐയ്ക്ക് പിന്നാലെയാണ്. എഐ (Artificial Intelligence) മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ സാങ്കേതിക വിദ്യയിലും ഗവേഷണത്തിലും വലിയ നിക്ഷേപങ്ങളിലൂടെ പ്രവർത്തിക്കുന്നു.

എഐ മുന്നേറ്റങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് യുഎസ് തന്നെയാണ്. OpenAI, Google DeepMind, Microsoft, Meta, Amazon തുടങ്ങിയ ആഗോള കമ്പനികൾ എല്ലാം പ്രവർത്തിക്കുന്നത് അമേരിക്കയിലാണ്. ഏറ്റവും വലിയ AI Language Models, Chip Technology, Cloud Platforms എന്നിവയെല്ലാം യുഎസിൽ നിന്നാണ്. ടെക് മുന്നേറ്റങ്ങളില്‍ മുന്‍പന്തിയിലുള്ള ചൈന നാലാം സ്ഥനത്താണ്. ആഗോള എഐ നവീകരണത്തില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമാണുള്ളത്. എഐയിൽ തുടക്കത്തിൽ മന്ദഗതിയിലായിരുന്ന ഇന്ത്യയിപ്പോൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ആഗോളതലത്തിൽ തന്നെ മുന്നേറുവാൻ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയ്ക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യ ഇതോടകം 29 പ്രധാന എഐ മോഡലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതുവരെ ഇന്ത്യ അനുബന്ധ മേഖലകളിൽ 7.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തികഴിഞ്ഞു. ഇന്ത്യയുടെ എഐ മുന്നേറ്റത്തിന് കരുത്തുപകരുന്നതും ഈ നിക്ഷേപം തന്നെയാണ്. വലിയ ജനസംഖ്യ, വളരുന്ന ഡിജിറ്റൽ ഇന്ത്യ, വിദ്യാഭ്യാസരംഗത്തെ എഐ മികവ് തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യയെ AI ഭാവിയിലെ മികച്ച സാന്നിധ്യമായി അടയാളപ്പെടുത്തും. പലരാജ്യങ്ങളും കോടികൾ എഐ മുന്നേറ്റത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ കുറഞ്ഞ ചെലവില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ ചരിത്രമാണ് രാജ്യത്തിനുള്ളത്. എഐയിലും ഈ മാജിക് അധികം വൈകാതെ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നുണ്ട്.

അഞ്ചു വ്യത്യസ്ത പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ എഐ റാങ്കിംഗ് നടത്തിയിരിക്കുന്നത്. എഐ മോഡലുകളുടെ എണ്ണം, എഐ നിക്ഷേപം, എഐ പേറ്റന്റുകള്‍, ദൈനംദിന ജോലികളില്‍ എഐ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം, 10 ലക്ഷം ആളുകള്‍ക്ക് എഐ അനുബന്ധ ജോലികളുടെ എണ്ണം എന്നിവയാണ് ഈ 5 പോയിന്റുകള്‍. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരമാണ് ഇന്ത്യയ്ക്ക് 7 -ാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ലിങ്കിയുടെ എഐ ലിസ്റ്റില്‍ 99 പോയിന്റുമായി യുഎസ് ഒന്നാം സ്ഥാനത്താണ്. 66 സ്‌കോറുമായി സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. 54 പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള ചൈനയ്ക്ക് 52 പോയിന്റാണുള്ളത്. 32 സ്‌കോറുമായി സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തും, 29 സ്‌കോറുമായി കാനഡ ആറാം സ്ഥാനത്തുമാണ്. ഇന്ത്യ (24), ബ്രിട്ടണ്‍ (16), ഓസ്ട്രേലിയ (13) എന്നിവരാണ് ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. ഇറ്റലിയാണ് (12) പത്താം സ്ഥാനത്തുള്ളത്.

എന്നാൽ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത് ആണെങ്കിലും എഐ മുന്നേറ്റത്തിൽ ഇന്ത്യന്‍ ജനത വളരെ മുൻപന്തിയിലാണ്. കാരണം റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 92% ജീവനക്കാരും ഇതോടകം എഐ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ മറ്റ് പ്രധാന എഐ അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്ക് വളരെ കൂടുതലാണ്. ഇന്ത്യന്‍ ജനത പുതിയ സാങ്കേതികവിദ്യ വേഗത്തില്‍ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണത്. എന്ത് തന്നെ ആയാലും എഐ മേഖലയിൽ അതിവേഗം കുതിക്കുകയാണ് ഇന്ത്യ.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer