കുവൈത്ത് സിറ്റി: ആഗോള വികസനത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ മേഖലയിൽ കുവൈത്തുമായി ശക്തമായ സഹകരണത്തിന് ഇന്ത്യ ഒരുങ്ങുകയാണെന്നും ഇന്ത്യൻ അംബാസഡർ പരമിത് ത്രിപാഠി അറിയിച്ചു.
സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, നവീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ എന്നിവയിൽ കുവൈത്തുമായി ഇന്ത്യ സഹകരിക്കാൻ താല്പര്യമാണെന്നും അവർ പറഞ്ഞു. ലോകത്തിലെ പ്രമുഖ AI ഹബ്ബായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യവും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (കുവൈത്ത് ചാപ്റ്റർ) സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഡയലോഗ് ഓൺ ദ ഇംപാക്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026 പരിപാടിയിൽ അംബാസഡർ സംസാരിച്ചു. ഫെബ്രുവരി 16 മുതൽ 20 വരെ ദില്ലിയിൽ നടക്കാനിരിക്കുന്ന ആഗോള AI ഉച്ചകോടിയുടെ മുൻകൂർ സമ്മേളനമായാണ് കുവൈത്തിൽ ഈ ചർച്ച നടന്നത്. ഈ സംവാദം ഇരുരാജ്യങ്ങളും സാങ്കേതിക സഹകരണങ്ങൾ വർദ്ധിപ്പിക്കാനും ഡിജിറ്റൽ രംഗത്തിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു.




