പ്രതിസന്ധിയിൽ സ്‌പൈസ്‌ജെറ്റ്; സർവീസ് നടത്തുന്നത് 6 വിമാനങ്ങൾ മാത്രം
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ്. കമ്പനിയുടെ പ്രവർത്തനം പൂർണമായും താളംതെറ്റുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നിലവിൽ ആറ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇവ ഉപയോഗിച്ച് പ്രതിദിനം 20ൽ താഴെയോ അതിനടുത്തോ സർവീസുകളാണ് നടത്തുന്നത്. രണ്ട് ക്യു400 ടർബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എൻജി വിമാനങ്ങളുമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡൽഹി-മുംബൈ, ഡൽഹി-ശ്രീനഗർ, ഡൽഹി-ധരംശാല, പട്‌ന-ദർഭംഗ തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്. വിമാന സർവീസുകളിലെ തുടർച്ചയായ തടസ്സങ്ങളും യാത്രക്കാരുടെ പരാതികളും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. […]
Read more