Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിസന്ധിയിൽ സ്‌പൈസ്‌ജെറ്റ്; സർവീസ് നടത്തുന്നത് 6 വിമാനങ്ങൾ മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ്. കമ്പനിയുടെ പ്രവർത്തനം പൂർണമായും താളംതെറ്റുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നിലവിൽ ആറ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇവ ഉപയോഗിച്ച് പ്രതിദിനം 20ൽ താഴെയോ അതിനടുത്തോ സർവീസുകളാണ് നടത്തുന്നത്.

രണ്ട് ക്യു400 ടർബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എൻജി വിമാനങ്ങളുമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡൽഹി-മുംബൈ, ഡൽഹി-ശ്രീനഗർ, ഡൽഹി-ധരംശാല, പട്‌ന-ദർഭംഗ തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്.

വിമാന സർവീസുകളിലെ തുടർച്ചയായ തടസ്സങ്ങളും യാത്രക്കാരുടെ പരാതികളും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. നവംബർ 22 വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം സ്‌പൈസ്‌ജെറ്റിനെതിരെ 8,671 പരാതികളാണ് വ്യോമയാന മന്ത്രാലയത്തിന്റെ എയർസേവ പോർട്ടലിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

സ്‌പൈസ്‌ജെറ്റ് പ്രമോട്ടർ അജയ് സിങ് കഴിഞ്ഞ തിങ്കളാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കമ്പനിയുടെ നിലവിലെ സ്ഥിതി വിശദീകരിച്ചു. നവംബർ 17ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സർവീസുകൾ റദ്ദാക്കുന്നത്, ചട്ടലംഘനങ്ങൾ, യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാൻ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ വിമാനത്താവള ഓപ്പറേറ്റർമാർക്കും ഇന്ധന കമ്പനികൾക്കും അപ്പപ്പോൾ പണം നൽകുന്ന ‘കാഷ് ആൻഡ് ക്യാരി’ രീതിയിലാണ് സ്‌പൈസ്‌ജെറ്റ് പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വിമാനക്കമ്പനികളുടെ സുരക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സാമ്പത്തിക ഞെരുക്കം മൂലം ജീവനക്കാർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശമ്പളം ലഭിക്കുന്നതിലെ കാലതാമസം പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ സുരക്ഷാപരമായ പ്രത്യാഘാതങ്ങൾ പരിശോധിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix