ഇന്ത്യൻ ടീം സെലക്ടറായി അജിത് അഗാർക്കർക്ക് പകരം രമേഷ് പവാർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. മുൻ ഇന്ത്യൻ സ്പിന്നറും വനിതാ ടീമിന്റെ മുൻ പരിശീലകനുമായ രമേഷ് പവാറിനെ അജിത് അഗാർക്കറുടെ പകരക്കാരനായി സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ബസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രമേഷ് പവാർ സെലക്ഷൻ കമ്മിറ്റിയിലെത്തിയാൽ നിലവിൽ ഇടക്കാല ചീഫ് സെലക്ടറുടെ ചുമതല വഹിക്കുന്ന മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ പുതിയ ചീഫ് സെലക്ടറായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ഒക്ടോബർ […]
Read more