Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ambalapuzha

അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി

ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വര്‍ധിപ്പിച്ചു. 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വര്‍ധിപ്പിക്കുന്നത്. പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 250 ലിറ്റര്‍ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 350 ലിറ്റര്‍ വരെയാക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
Read more

അയൽവാസിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകനു പിന്നാലെ മാതാപിതാക്കളും അറസ്റ്റിൽ

അമ്പലപ്പുഴ: അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതിമാരും മകനും അറസ്റ്റില്‍. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കി.അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് […]
Read more

സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല

അമ്പലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്ത് നടക്കുന്ന സമ്മേളനത്തിലെ ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരനെ ഒഴിവാക്കിയിരിക്കുകയാണ് നേത്യത്വം. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്. അടുത്തിടെ സിപിഐഎം നേതൃത്വത്തിനെതിരെ ജി സുധാകരന്‍ ഉയര്‍ത്തിയ ഈ വെളിപ്പെടുത്തലും ചര്‍ച്ചയായിരുന്നു. 28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ […]
Read more

Recent News

Advertisement
WhiteswanTV Footer