Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArgentinaNationalTeam

സ്കലോണിസം തുടരും!; 2030 ലോകകപ്പ് വരെ സ്കലോണി തന്നെ

അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ലയണൽ സ്കലോണി തുടരും. 2030 ലോകകപ്പ് വരെ നീളുന്ന പുതിയ കരാറിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) സ്കലോണിയുമായി ധാരണയിലെത്തി. ഇതോടെ സ്കലോണിയുടെ ഭാവിയെക്കുറിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമായി. 2026 ലോകകപ്പിന് ശേഷവും സ്കലോണി അർജന്റീനയ്ക്കൊപ്പം തുടരുമോ എന്ന കാര്യത്തിൽ നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ ദേശീയ ടീം കരിയറിന് വിരാമമാകുന്നതോടെ സ്കലോണിയും പരിശീലക സ്ഥാനം ഒഴിയുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ പുതിയ […]
Read more

മെസിക്ക് ശേഷം അർജന്റീനയുടെ 10-ാം നമ്പര്‍ ആർക്ക്? പിന്‍ഗാമിയെ തേടി ആരാധകര്‍

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ച സജീവം. മെസിക്ക് ശേഷം ഈ ഐക്കണിക് ജേഴ്സി ലഭിക്കാൻ 22-കാരനായ മധ്യനിര താരം നിക്കോ പാസിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമപ്രകാരം ടീമിലെ താരങ്ങൾക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ നൽകേണ്ടതിനാൽ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി സ്ഥിരമായി പിൻവലിക്കാൻ അർജന്റീനയ്ക്ക് സാധിക്കില്ല. […]
Read more

ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്‌സിയില്‍ അവസാന മത്സരം

ബ്യൂണസ് ഐറിസ്: അർജന്റൈൻ ജഴ്‌സിയിൽ ലിയോണൽ മെസിയുടെ അവസാന മത്സരം നാളെ. ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം. അർജന്റീനയ്ക്ക് ഇത് മറ്റൊരു മത്സരം മാത്രമല്ല. ലോക ഫുട്ബോൾ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാന അധ്യായം കൂടിയാണ്. ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും. ജന്മനാടിനായി 21 വർഷം നീണ്ട ഫുട്ബോൾ യാത്രയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. 2005ൽ അർജന്റൈൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix