Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെസിക്ക് ശേഷം അർജന്റീനയുടെ 10-ാം നമ്പര്‍ ആർക്ക്? പിന്‍ഗാമിയെ തേടി ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ച സജീവം. മെസിക്ക് ശേഷം ഈ ഐക്കണിക് ജേഴ്സി ലഭിക്കാൻ 22-കാരനായ മധ്യനിര താരം നിക്കോ പാസിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമപ്രകാരം ടീമിലെ താരങ്ങൾക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ നൽകേണ്ടതിനാൽ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി സ്ഥിരമായി പിൻവലിക്കാൻ അർജന്റീനയ്ക്ക് സാധിക്കില്ല.

മെസിയുടെ പകരക്കാരനായി ഉടൻ മറ്റൊരു താരത്തെ പ്രഖ്യാപിക്കാതെ പത്താം നമ്പർ മാറ്റിവെച്ചിരിക്കുകയാണ് പരിശീലകൻ ലിയോണൽ സ്കലോണി. എന്നാൽ ഇത് സ്ഥിരമായൊരു പരിഹാരമല്ലാത്തതിനാൽ പുതിയ പത്താമനെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.

നിലവിൽ ഇറ്റാലിയൻ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നിക്കോ പാസ് ദേശീയ ടീമിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. മികച്ച ഡ്രിബ്ലിംഗ്, പ്രതിരോധനിരകൾക്കിടയിലൂടെ പന്ത് ബോക്സിലെത്തിക്കാനുള്ള കഴിവ്, ആക്രമണത്തിലെ സർഗാത്മകത എന്നിവയാണ് യുവതാരത്തിന്റെ പ്രധാന സവിശേഷതകൾ.

ബൊളീവിയയ്ക്കും ബുർക്കിന ഫാസോയ്ക്കുമെതിരായ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയ പാസ് തന്റെ കഴിവ് ഇതിനകം തെളിയിച്ചിട്ടുണ്ട്. മെസിയുടെ വിടവാങ്ങൽ മത്സരത്തിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തിൽ പാസ് നേടിയ മനോഹരമായ ഗോളിന് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു.

മെസിയിൽ നിന്ന് അടുത്ത തലമുറയിലെ താരത്തിലേക്കുള്ള ബാറ്റൺ കൈമാറ്റത്തിന്റെ സൂചനയായാണ് ഈ നിമിഷത്തെ ആരാധകർ വിലയിരുത്തുന്നത്. നിക്കോ പാസിന്റെ പേര് ശക്തമായി ഉയർന്നുവരുന്നുണ്ടെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പത്താം നമ്പർ ജേഴ്സി ഔദ്യോഗികമായി ആർക്കാണ് നൽകുകയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix