Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: athira diljith pro

ജീത്തു ജോസഫ് – ആസിഫ് അലി – അപര്‍ണ ബാലമുരളി ചിത്രം ‘മിറാഷ്’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ മുതല്‍ തീയേറ്ററുകളില്‍

ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍ നിര്‍ത്തിക്കൊണ്ട് ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘മിറാഷി’ന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് […]
Read more

ത്രില്ലും സസ്‌പെന്‍സും നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം ‘മിറാഷ്’ ട്രെയിലര്‍ പുറത്ത്

ഒരു ചെറിയ സംഭവത്തിലൂടെ, മനുഷ്യരുടെ ഉള്ളിലെ പേടിയിലൂടെ, ചെറിയൊരു സംശയത്തിലൂടെയൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ളയാളാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍ നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രേക്ഷക […]
Read more

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘കരം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബര്‍ 25ന് തീയേറ്ററുകളില്‍

മെറിലാന്‍ഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ സിനിമയിലെ ‘വെല്‍കം ടു ലെനാര്‍ക്കോ…’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകന്‍ നോബിള്‍ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാന്‍ റഹ്‌മാന്‍ ഈണം നല്‍കി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന ‘വഴിദീപമെരിയുന്ന നാളചുവപ്പിന്‍ നിറം…’ എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കര്‍, ഇസബെല്‍ ജോര്‍ജ്ജ്, മെഗിഷ രാജ്‌ദേവ്, അനെറ്റ് സേവ്യര്‍, അരുന്ധതി പി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും […]
Read more

തീപ്പൊരി ലുക്കില്‍ ബിജു മേനോന്‍; ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍’ പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍’ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കും നടുവില്‍ തീപാറുന്ന നോട്ടവുമായി നില്‍ക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് […]
Read more

ഷെയിന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാല്‍’ സിനിമയില്‍ ഷെയിന്‍ പാടിയ ‘കല്യാണ ഹാല്‍’ ഗാനം പുറത്ത്,

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം പുറത്ത്. നന്ദഗോപന്‍ വി ഈണമിട്ട് ബിന്‍സ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിന്‍ നിഗം തന്നെയാണ്. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ […]
Read more

ഇതെന്റെ ജീവിതമാണ്, ‘തലവര’ കണ്ട് അര്‍ജുന്‍ അശോകനേയും അണിയറപ്രവര്‍ത്തരേയും അഭിനന്ദിച്ച് വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ്**

നെഞ്ചില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ”ഞാന്‍ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാന്‍ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു […]
Read more

മലയാളികളുടെ പ്രിയപ്പെട്ട ആശാന്‍ ഇനി സിനിമയിലും; വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ സിനിമയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാരേക്കാള്‍ ആരാധകരുണ്ടായിരുന്ന പരിശീലകന്‍, മലയാളികളുടെ പ്രിയപ്പെട്ട ആശാന്‍ ഇവാന്‍ വുകോമനോവിച്ച് ഇനി സിനിമയിലേക്ക്. മെറിലാന്‍ഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാന്‍ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാന്‍. ഞാന്‍ എന്റെ ലൈഫില്‍ കണ്ടതില്‍ വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരില്‍ ഒരാള്‍. ആശാനേ, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് തന്നെ ഒരു […]
Read more

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബ്രാഹ്‌മാണ്ഡ ചിത്രം കാട്ടാളന് തുടക്കം

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ സിനിമയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന് ആരംഭം കുറിച്ചത്. സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാതാവ് ഷരീഫ് […]
Read more

വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ അമ്പരപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്,

ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. തോക്കുമേന്തി നില്‍ക്കുന്ന നടന്‍ നോബിള്‍ ബാബുവിന്റേതായി എത്തിയ പോസ്റ്റര്‍ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. […]
Read more

ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോന്‍ – ജോജു ജോര്‍ജ്ജ് ചിത്രം ‘വലതുവശത്തെ കള്ളന്‍’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, […]
Read more
Advertisement
WhiteswanTV Footer