ട്രസ്റ്റിൽ അധികാരം ദുർവിനിയോഗം ചെയ്തു; അനിൽ മിശ്രയ്‌ക്കെതിരെ കത്ത് നൽകി ചമ്പത് റായ്
അയോധ്യ: രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 2025 ഫെബ്രുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉദ്യോഗസ്ഥരുമായി ചേർന്ന് അനിൽ മിശ്ര സ്വന്തം നിലയ്ക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കിയെന്നാണ് ചമ്പത് റായിയുടെ ആരോപണം. ഇത് തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ കത്തിലാണ് ചമ്പത് […]
Read more