Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ayyappa sangamam

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: വി.എൻ വാസവൻ അസ്സൽ ഗീബൽസെന്ന് ജോബിൻ ജേക്കബ്

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ […]
Read more

അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ: എല്ലാം ദേവസ്വം ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സമാന സ്വഭാവത്തിലുളള ചില ഹർജികൾ നിലവിൽ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിലാണ്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. നാളെയാണ് ദേവസ്വം ബെ‌ഞ്ച് ഹർജികൾ വീണ്ടും പരിഗണിക്കുന്നത്.
Read more

ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സം​ഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയേണ്ടതായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അയ്യപ്പ സംഗമത്തിൽ സഹകരിക്കുമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. പിന്തുണ നൽകുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം […]
Read more

ആഗോള അയ്യപ്പ സംഗമം: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പങ്കെടുക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പങ്കെടുക്കും. ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും. ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായി. ശബരിമല ക്ഷേത്ര വിശ്വാസികളായ വ്യക്തികളാണ് പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. […]
Read more

ആഗോള അയ്യപ്പ സംഗമം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉള്ളതിനാലാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തന്റെ അഭാവത്തില്‍ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിന്‍ അറിയിച്ചു. അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും ‘ജനങ്ങളെ വിഡ്ഢികളാക്കാനുള്ള’ കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer