Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AyyappaDevotees

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വർധിപ്പിക്കണം; ഭക്തർക്ക് പരാതിയുണ്ടെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് കത്തിലെ നിർദേശം. വെർച്വൽ ക്യൂ പരിധി കവിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പദർശനം നിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ […]
Read more

വെറുംകൈയോടെ മലയിറങ്ങി ഭക്തര്‍; ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിലവിൽ ഏകദേശം 20,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്. അതേസമയം ഇന്ന് ഓൺലൈൻ ബുക്കിങ് വഴി മാത്രം 15,000 ഭക്തരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി കണക്കിലെടുക്കുമ്പോൾ ഏകദേശം 17,000 ഭക്തർ ഇന്ന് സന്നിധാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള സ്റ്റോക്ക് കണക്കിലെടുക്കുമ്പോൾ ഇത് പ്രായോഗികമാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. മാസപൂജയ്ക്ക് […]
Read more

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം, അപമര്യാദ പാടില്ല’: ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരോട് ചില പോലീസുകാർ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡല-മകരവിളക്ക് കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർക്ക് ഭക്തരോട് എങ്ങനെ പെരുമാറണമെന്നതിൽ പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനായി പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ചുമതലപ്പെടുത്തി. തിരക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix