Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bail

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര് ജെയിന് ജാമ്യം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഇഡിയും ജെയിനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ശേഷം പ്രത്യേക ജഡ്ജി രാകേഷ് സായല്‍ ആണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു […]
Read more

മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതില്‍ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്. അവര്‍ക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. […]
Read more

ബലാത്സംഗ കേസ് ; നടന്‍ സിദ്ധിഖ് കമ്മീഷണര്‍ ഓഫീസില്‍ ഹാജാരായി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജാരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് ഹാജാരായത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചു. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കുന്നതിന് മുമ്പേ ഹാജരാകാന്‍ സിദ്ദീഖ് തീരുമാനിച്ചിരുന്നങ്കിലും പിന്നീട് വേണ്ടന്ന് വെയ്ക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം […]
Read more

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം

മദ്യനയ അഴിമകികേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്. ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചിരുന്നു.
Read more

സിദ്ധാര്‍ത്ഥന്റെ മരണം:19 പ്രതികള്‍ക്കും ഉപാധികളോട് ജാമ്യം

കൊച്ചി:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്കും ജാമ്യം.ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുഭവിച്ചത്.അറസ്റ്റിലായ പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്പോര്‍ട് സറണ്ടര്‍ ചെയ്യണം. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.ഈ വാദം കോടതി തള്ളുകയായിരുന്നു.റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് […]
Read more

കെജരിവാളിന് വീണ്ടും തിരിച്ചടി;ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം.വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി വിമര്‍ശനം. അതിനിടെ ജൂണ്‍ ഒന്നിന് […]
Read more

ഭീമ കൊറേഗാവ് കേസ്:അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

മുംബൈ:ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്നതിനാല്‍ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.നവ്ലാഖ ഭീകരപ്രവര്‍ത്തനം ചെയ്തു എന്നതിന് തെളിവില്ല എന്നായിരുന്നു ജാമ്യം പുറപ്പെടുവിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ സുപ്രധാന നിരീക്ഷണം.പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവ് ശരി വച്ചാണ് സുപ്രീം കോടതിയും ജാമ്യം അനുവദിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു 2020ലാണ് പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗൗതം നവ്ലാഖ […]
Read more

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി:മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു കെജരിവാള്‍.മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Read more

സുഗന്ധഗിരി മരംമുറിക്കേസ്;പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളി

കല്‍പ്പറ്റ:വയനാട് സുഗന്ധഗിരി മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തളളി.മരംമുറി റിസര്‍വ് വനത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.മരത്തിന്റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്. ടെസ്റ്റ് […]
Read more
Advertisement
WhiteswanTV Footer