Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bail

വിവാഹസൽക്കാരത്തിൽ ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന കേസ്: കാറ്ററിങ് ഉടമയ്ക്ക് ജാമ്യം

എറണാകുളം: വിവാഹസൽക്കാരത്തിൽ ഭക്ഷണം നൽകാമെന്ന് ഏറ്റശേഷം പണം വാങ്ങി കബളിപ്പിച്ചെന്ന കേസിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനനാണ് ജാമ്യം ലഭിച്ചത്. 15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് കോടതി ജാമ്യത്തിനായി നിർദേശിച്ചത്. ഇതോടൊപ്പം പ്രതിക്ക് കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി സുമംഗലാദേവിയുടെ പരാതിയിലാണ് കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബുദ്ധ സന്യാസിക്ക് ജാമ്യം

കൊളംബോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ശ്രീലങ്കയിലെ മുതിർന്ന ബുദ്ധ സന്യാസി പല്ലേഗമ ഹേമരതനയ്ക്ക് ജാമ്യം ലഭിച്ചു. മേയ് 14-നാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അനുരാധപുരയിലെ അഷ്ടമസ്ഥാന പുരോഹിതനായ 71കാരനായ സന്യാസിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മയെയും ഒത്താശ ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചു. അനുരാധപുരയിലെ ക്ഷേത്രപരിസരത്ത് വെച്ച് 2022-ൽ, അന്ന് 11 വയസായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ 15 വയസുള്ള […]
Read more

ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം നൽകി ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read more

വ്യാജരേഖ കേസ്; പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം: ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാനെ സംബന്ധിച്ച വ്യാജരേഖ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്, പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഗുവാഹത്തി ഹൈക്കോടതി അപേക്ഷ തള്ളിയ വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനമെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി. ഹിമന്ത ബിശ്വ ശർമ്മ പവൻ ഖേരയ്‌ക്കെതിരെ നടത്തിയ […]
Read more

പീഡനക്കേസിൽ കൊച്ചിയിലെ വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം

ന്യൂഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് നേരെയുള്ള ലൈംഗികപീഡന കേസിൽ സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റുണ്ടായാൽ ഉടൻ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ലൈംഗികപീഡന പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ഈ പരാതി […]
Read more

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യത്തിനായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.
Read more

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
Read more

രാഹുല്‍മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസ്: സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയെ അവഹേളിച്ചന്ന കേസില്‍ സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീ. ഒന്നാം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ […]
Read more

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുല്‍ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നല്‍കികൊണ്ടുള്ള വിധി വന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 […]
Read more

ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാൻ കുടുക്കിൽ; ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

കോഴിക്കോട് : അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു സംഘർഷം നടന്ന ദിവസം വിദേശത്തേക്ക് പോയതാണ്. പോലീസിന് നേരെ നടന്ന ആക്രമണം,പ്ലാന്റിന് തീവയ്പ്പ് എന്നിങ്ങനെ ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു.തദ്ദേശ തിരഞ്ഞെടുപ്പിൽ താമരശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix