പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്.
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്.
ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.






