ബലിപെരുന്നാൾ ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്
അബുദാബി: ബലിപെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബുധനാഴ്ച രാവിലെ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച ശേഷമാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. യുഎഇയിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും രാജ്യത്തെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കുമാണ് പ്രസിഡന്റ് പ്രത്യേകമായി ആശംസകൾ നേർന്നത്. ഐക്യം, കാരുണ്യം, സഹിഷ്ണുത എന്നിവയുടെ സന്ദേശമാണ് ബലിപെരുന്നാൾ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കട്ടെ. ലോകമെമ്പാടും […]
Read more

