രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് നെതന്യാഹു
ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയെ ഇസ്രയേൽ പിന്തുണിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തൽ ലെബനൺ ഉൾക്കൊള്ളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഹോർമുസ് കടൽമാർഗം തുറന്നുകൊടുക്കുകയും യുഎസ്, ഇസ്രയേൽ, പ്രദേശത്തെ മറ്റ് രാജ്യങ്ങളോടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ കഴിയൂ എന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇറാൻ ഭീഷണികൾ ഉയർത്താതിരിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ ഇസ്രയേൽ പിന്തുണയ്ക്കുകയും, ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ലെബനൺ […]
Read more