ഭദ്രകീർത്തിയുടെ തട്ടുകടയിലെത്തി സുരേഷ് ഗോപി; പൂർണ പിന്തുണയെന്ന് വാഗ്ദാനം
എറണാകുളം: വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഓർമകൾ നിറയുന്ന കുടുംബത്തിന്റെ തട്ടുകടയിലെത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഏറെ നേരം കുടുംബത്തോടൊപ്പം ചെലവഴിച്ച അദ്ദേഹം തട്ടുകടയിൽ നിന്ന് ഭക്ഷണവും കഴിച്ചു. ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവിനും മക്കൾക്കും എല്ലാ പിന്തുണയും അറിയിച്ച ശേഷമാണ് മടങ്ങിയത്. ജയബാലകൃഷ്ണന്റെ മരണശേഷം തട്ടുകടയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത് ഭാര്യ ബിന്ദുവും മക്കളുമാണ്. കുടുംബത്തിന്റെ ഈ മനക്കരുത്തിനെയും ആത്മവിശ്വാസത്തെയും സുരേഷ് ഗോപി അഭിനന്ദിച്ചു. അച്ഛന്റെ ഓർമകൾ നിറഞ്ഞ തട്ടുകട മുന്നോട്ടുകൊണ്ടുപോകുന്ന ബിന്ദുവിന്റെയും മക്കളുടെയും പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് […]
Read more