മോദിക്ക് മുന്നിൽ സൈന്യം തലകുനിക്കണമെന്ന് ബിജെപി നേതാവ്: കടുത്ത വിമർശനവുമായി കോൺഗ്രസ്
മധ്യപ്രദേശ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സൈന്യം തലകുനിക്കണമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയുടെ പരാമർശത്തിൽ കടുത്ത വിനർശനവുമായി കോൺഗ്രസ്. ഇദ്ദേഹത്തിന്റെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് പാർട്ടി പറയുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോൺഗ്രസ് ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ദേവ്ദയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എത്തിയത് “രാജ്യത്തിന്റെ സൈന്യവും സൈനികരും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വണങ്ങുന്നു.” മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയാണ് ഇത് പറഞ്ഞത്. ജഗദീഷ് […]
Read more