Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദിക്ക് മുന്നിൽ സൈന്യം തലകുനിക്കണമെന്ന് ബിജെപി നേതാവ്: കടുത്ത വിമർശനവുമായി കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധ്യപ്രദേശ്‌ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സൈന്യം തലകുനിക്കണമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയുടെ പരാമർശത്തിൽ കടുത്ത വിനർശനവുമായി കോൺഗ്രസ്. ഇദ്ദേഹത്തിന്റെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് പാർട്ടി പറയുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോൺഗ്രസ് ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ദേവ്ദയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എത്തിയത് “രാജ്യത്തിന്റെ സൈന്യവും സൈനികരും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വണങ്ങുന്നു.” മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയാണ് ഇത് പറഞ്ഞത്. ജഗദീഷ് ദേവ്ദയുടെ ഈ പ്രസ്താവന വളരെ വിലകുറഞ്ഞതും ലജ്ജാകരവുമാണ്.

ഇത് സൈന്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അപമാനമാണ്”. ഇന്ന് രാജ്യം മുഴുവൻ സൈന്യത്തിന് മുന്നിൽ തലകുനിക്കുമ്പോൾ, ആ സമയത്ത്, ബിജെപി നേതാക്കൾ നമ്മുടെ ധീരരായ സൈന്യത്തെക്കുറിച്ച് താഴ്ന്ന ചിന്തയാണ് പ്രകടിപ്പിക്കുന്നത്. ബിജെപിയും ജഗദീഷ് ദിയോറയും മാപ്പ് പറയണം.” പാർട്ടി വ്യക്തമാക്കി . അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, ജഗദീഷ് ദേവ്ദയെ ന്യായീകരിച്ച ബിജെപി നേതാവ് അമിത് മാളവ്യ എത്തിയിരുന്നു , രാഷ്ട്രീയ സൗകര്യത്തിനായി കോൺഗ്രസ് മനഃപൂർവ്വം അദ്ദേഹത്തിന്റെ വാക്കുകളും വികാരങ്ങളും വളച്ചൊടിച്ചതായാണ് നേതാവ് അമിത് മാളവ്യ ആരോപിച്ചത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer