Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bjp leader

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പറ്റ്‌ന; ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Read more

ഹരിയാനയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റായ സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് സുരേന്ദ്ര ജവാഹറിനെ വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. നാളുകളായി ഇരുവരും തമ്മില്‍ ഭുമി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലേക്ക് നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു.
Read more

ബിജെപി നേതാവ് തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകുന്നു

ബിജെപി എംപി തേജസ്വി സൂര്യയും ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകന്‍ ഒരുങ്ങുന്നു. 2025 മാര്‍ച്ച് 4 ന് ബാംഗ്ലൂരില്‍ വച്ച് വിവാഹം നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. തേജസ്വി സൂര്യയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന തേജസ്വി സൂര്യ , തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ശിവശ്രീ സ്‌കന്ദപ്രസാദ് ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബി.ടെക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix