Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bribery

ഉടുമ്പ് കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി; വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടിയിൽ

കൊച്ചി: വനംവകുപ്പ് കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും വിജിലൻസിന്റെ പിടിയിലായി. എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത് സി.പി.യും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയയുമാണ് അറസ്റ്റിലായത്. ഉടുമ്പിനെ കൊന്ന കേസിൽ പിടിയിലായിരുന്ന കാക്കനാട്ടെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരെ തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ജീവനക്കാർ സ്റ്റേഷനിൽ ഒപ്പിടാൻ […]
Read more

കൈക്കൂലി; കൊച്ചിന്‍ കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ പിടിയില്‍

കൊച്ചി: കൈക്കൂലിയുമായി കൊച്ചിന്‍ കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളുടെ പക്കല്‍ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കല്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് കയറിയിറങ്ങി. ആ സമയത്താണ് ഉദ്യോഗസ്ഥര്‍ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്. […]
Read more

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കൈക്കുലി ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. വിജയശ്രീയുടെ സഹോദരിയുടെ ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix