Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bridge

പടനിലം പാലം പൂർത്തീകരണത്തിലേക്ക്; അവസാനഘട്ട കോൺക്രീറ്റിംഗ് ഇന്ന്

കോഴിക്കോട്: പടനിലം പാലം നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയായ സ്ലാബ് കോൺക്രീറ്റിംഗ് ഇന്ന് (ബുധനാഴ്ച) നടക്കും. ഇതോടെ പാലത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാകും. നിർമ്മാണം അവസാന ഘട്ടത്തിൽരണ്ട് ഘട്ടങ്ങളിലായാണ് പാലത്തിന്റെ കോൺക്രീറ്റിംഗ് നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ആദ്യഘട്ട കോൺക്രീറ്റിംഗ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. അവശേഷിക്കുന്ന ഭാഗത്തിന്റെ കോൺക്രീറ്റിംഗ് ഇന്ന് നടക്കുന്നതോടെ സ്ലാബ് ജോലികൾ പൂർണ്ണമാകും. അപ്രോച്ച് റോഡ് നിർമ്മാണത്തിന് തടസ്സമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മരങ്ങൾ മുറിച്ചു മാറ്റുന്ന മുറയ്ക്ക് തന്നെ […]
Read more

ചേർപ്പുങ്കൽ പഴയ റോഡ് തകർന്നു; ദുരിത യാത്രയുമായി യാത്രക്കാരും വ്യാപാരികളും

കോട്ടയം: മാസങ്ങളായി തകർന്നു കിടക്കുന്ന ചേർപ്പുങ്കൽ പഴയ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ സംവിധാനത്തിലൂടെ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര കാൽനടയാത്രികരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡിലെ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് വെട്ടിച്ചു മാറ്റുന്നത് നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ചകിണി പാലത്തിന് സമീപമാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ […]
Read more

കല്ലാലി പാലം അപകടഭീഷണിയിൽ: പുനർനിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങുന്നു; അധികൃതർക്കെതിരെ പ്രതിഷേധം

കോട്ടയം: വെമ്പള്ളി- വയലാ റോഡിലെ കല്ലാലി പാലം പുനർനിർമ്മിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴാകുന്നു. 2020-ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായ പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. പാലം നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ആവർത്തിച്ച് ഉറപ്പ് നൽകുന്നുണ്ടെങ്കിലും തുടർനടപടികൾ വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രളയമെടുത്ത സുരക്ഷ 2020 ഓഗസ്റ്റ് 8-നുണ്ടായ അതിതീവ്ര മഴയിലും കുത്തൊഴുക്കിലുമാണ് പാലത്തിന്റെ ഒരു വശം പൂർണ്ണമായും തകർന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും കാണക്കാരി പഞ്ചായത്തിലെ രണ്ടാം വാർഡും അതിരിടുന്ന […]
Read more

കോണത്താറ്റു പാലത്തിന് സമീപം തോട് നികത്തിയുള്ള വഴി നിർമ്മാണത്തിന് താൽക്കാലിക വിലക്ക്

കോട്ടയം: കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. സമീപവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് കിഫ്ബി പദ്ധതിയിൽ ഇവർക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ ഇരുമ്പ് ഗോവണി വഴിയുള്ള സഞ്ചാരം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടായതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക […]
Read more

കുഴിയിൽ നിന്നും കുഴിയിലേക്ക്; താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും കുഴികളായി

എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അട‌ച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു. എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിട‌െ ഒരു […]
Read more

ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലം നമ്മുടെ തൊട്ടടുത്ത്

പാളയം മാർക്കറ്റ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, വെട്ടുകാട് പള്ളി, ശങ്കുമുഖം, കോവളം, വർക്കല തുടങ്ങി എല്ലാം തിരുവനന്തപുരത്തിൻ്റെ സ്വകാര്യ അഹങ്കാരങ്ങളാണ് . എന്നാൽ ഇതുമാത്രമല്ല തിരുവന്തപുരത്തിന്റെ പ്രത്യേകതകളില്‍ ഏറ്റവും മനോഹരമായി തോന്നുന്നത്.തിരുവനന്തപുരത്ത് നിന്ന് പാറശ്ശാല, മാർത്താണ്ഡം ഒക്കെ കഴിഞ്ഞാല്‍ പിന്നെ തമിഴ്നാട് ആയി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും . തിരുവന്തപുരത്തെ സംബന്ധിച്ച് അടുത്ത കിടക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്‌നാട് […]
Read more

Recent News

Advertisement
WhiteswanTV Footer