Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലം നമ്മുടെ തൊട്ടടുത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാളയം മാർക്കറ്റ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, വെട്ടുകാട് പള്ളി, ശങ്കുമുഖം, കോവളം, വർക്കല തുടങ്ങി എല്ലാം തിരുവനന്തപുരത്തിൻ്റെ സ്വകാര്യ അഹങ്കാരങ്ങളാണ് . എന്നാൽ ഇതുമാത്രമല്ല തിരുവന്തപുരത്തിന്റെ പ്രത്യേകതകളില്‍ ഏറ്റവും മനോഹരമായി തോന്നുന്നത്.തിരുവനന്തപുരത്ത് നിന്ന് പാറശ്ശാല, മാർത്താണ്ഡം ഒക്കെ കഴിഞ്ഞാല്‍ പിന്നെ തമിഴ്നാട് ആയി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും . തിരുവന്തപുരത്തെ സംബന്ധിച്ച് അടുത്ത കിടക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്‌നാട് അതുകൊണ്ട് തന്നെ വെക്കേഷൻ ഒകെ ആയാൽ ഭൂരിഭാഗം ആളുകളും ഒരു ട്രിപ്പ് പോകാൻ തിരഞ്ഞെടുക്കുന്നതും തമിഴ്‌നാട് തന്നെയാകും .

തിരുവനന്തപുരം – കന്യാകുമാരി പലരുടെയും യാത്രകളുടെ സ്ഥിരം ഡെസ്റ്റിനേഷൻ കൂടിയാണ്. ഇനി ആ റൂട്ട് പോകുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് മാത്തൂർ തൊട്ടിപ്പാലം.കന്യാകുമാരി ജില്ലയില്‍ തിരുവട്ടാറില്‍ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്ന മാത്തൂർ തൊട്ടിപ്പാലം ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളില്‍ ഒന്നാണ് .ഏകദേശം 115 മീറ്റർ പൊക്കത്തില്‍ ഒരു കിലോമീറ്റർ നീളത്തില്‍ 1966-ലാണ് ഇത് നിർമ്മിച്ചത്. ഈ തൊട്ടിപ്പാലത്തിനു മുകളിലൂടെ നമുക്ക് നടന്ന് പോകാനാകും. കൂടാതെ ചെറിയ പടവുകളിലൂടെ താഴെയുള്ള നദിയിലെ സമീപത്തെത്താം. യൂട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മാത്തൂർ തൊട്ടിപ്പാലത്തെ പറ്റി നിരവധി വീഡിയോസ് ഉണ്ട്. വീഡിയോസ് ഒകെ കണ്ട് കഴിയുമ്പോൾ തീർച്ചയായും ഈ ഒരു സ്പോട്ടും നിങ്ങളുടെ അടുത്ത ട്രിപ്പിൾ ഉൾപ്പെടുത്തും എന്നതിൽ സംശയമില്ല

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer