Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tourist

ബൈസണ്‍ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 13 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Read more

പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികൾ എത്തുന്നു

പഹൽഗാം: ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുകടക്കുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. ഭീകരാക്രമണത്തിന് ശേഷം ഒഴിഞ്ഞുകിടന്ന പഹൽഗാമിലെ ഹോട്ടലുകളിൽ ഇപ്പോൾ അവധിക്കാലം ചെലവഴിക്കാൻ ധൈര്യസമേതം മുന്നോട്ടുവരുന്ന വിനോദസഞ്ചാരികളെ കാണാൻ കഴിയും. സംസ്ഥാന സര്‍ക്കാരിൽ നിന്നും കേന്ദ്രസര്‍ക്കാരിൽ നിന്നും ഇതിനായി വലിയ പരിശ്രമങ്ങളുണ്ടായി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്തും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Read more

പതിവ് തെറ്റാതെ അവരെത്തി; വർണക്കാഴ്ചകളൊരുക്കാൻ പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികൾ

കോട്ടയം: വർണക്കാഴ്ചകളൊരുക്കാൻ പതിവുതെറ്റിക്കാതെ കുമരകത്തെ പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. എന്നാൽ കഴിഞ്ഞ വർഷങ്ങളിലേതു പോലെ കൂടുതൽ എത്തുന്നില്ല. വിനോദ സഞ്ചാരികൾക്കു കാഴ്ചയുടെ വിരുന്നൊരുക്കാൻ വിവിധ ഇനം പക്ഷികൾ പാടങ്ങളിൽ നിരക്കുന്നു. ഇവയ്ക്കൊപ്പം നാടൻ പക്ഷികളും ഉണ്ടാകും. രാവിലെയും വൈകിട്ടുമാണ് ഇവ ഇര തേടി പാടങ്ങളിൽ ഇറങ്ങുന്നത്. ഈ സമയങ്ങളിലാണു സ്പീഡ് ബോട്ടിലും ചെറിയ വള്ളങ്ങളിലും വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്നത്.പടിഞ്ഞാറൻ മേഖലയിൽ ഏക്കറോളം പരന്നു കിടക്കുന്ന പാടങ്ങളും സമീപത്തെ കണ്ടൽ കാടുകളുമാണു പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. അയ്മനം, […]
Read more

സഞ്ചാരികളെത്താതെ മനോഹരതീരങ്ങൾ; വൈപ്പിൻ ദ്വീപിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല

വൈപ്പിൻ: ടൂറിസ്റ്റ് സീസണിൽ വൈപ്പിനിലെ ബീച്ചുകൾ ജനത്തിരക്ക് കൊണ്ട് വീർപ്പു മുട്ടുമ്പോൾ അത്ര തന്നെ വിനോദസഞ്ചാര സാധ്യതകളുള്ള കായലോരങ്ങൾ വിജനമായികിടക്കുന്നു. നെടുങ്ങാട് ജെട്ടി പോലെ ഏതാനും കേന്ദ്രങ്ങളിൽ കേട്ടറിഞ്ഞ് വിദൂര സ്ഥലങ്ങളിൽ നിന്നു പോലും സന്ദർശകർ എത്തുമ്പോൾ മറ്റിടങ്ങളിൽ ആളനക്കം പോലുമില്ല. 20 കിലോമീറ്ററോളം നീളത്തിൽ മനോഹരമായ കായൽത്തീരം ദ്വീപിന് സ്വന്തമാണെങ്കിലും അവിടം കേന്ദ്രീകരിച്ച് വിഭാവനം ചെയ്ത പദ്ധതികൾ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. നിരനിരയായി തെങ്ങുകളുള്ള ചെറുവരമ്പുകളോടെ വിശാലമായ ചെമ്മീൻ–നെൽപാടങ്ങളും വീരൻപുഴയുമെല്ലാം ചേർന്ന് ദ്വീപിന്റെ കിഴക്കൻ തീരത്ത് അപൂർവമായ […]
Read more

സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ട്

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചുങ്താങ്ങില്‍ ഇരുന്നൂറോളം ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ചുങ്താങ്. യാത്രക്കാര്‍ അവിടെയുളള ഒരു ഗുരുദ്വാരയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി റോഡുകൾ തകർന്നു. വാഹനങ്ങള്‍ മണ്ണിനടിയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read more

ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലം നമ്മുടെ തൊട്ടടുത്ത്

പാളയം മാർക്കറ്റ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, വെട്ടുകാട് പള്ളി, ശങ്കുമുഖം, കോവളം, വർക്കല തുടങ്ങി എല്ലാം തിരുവനന്തപുരത്തിൻ്റെ സ്വകാര്യ അഹങ്കാരങ്ങളാണ് . എന്നാൽ ഇതുമാത്രമല്ല തിരുവന്തപുരത്തിന്റെ പ്രത്യേകതകളില്‍ ഏറ്റവും മനോഹരമായി തോന്നുന്നത്.തിരുവനന്തപുരത്ത് നിന്ന് പാറശ്ശാല, മാർത്താണ്ഡം ഒക്കെ കഴിഞ്ഞാല്‍ പിന്നെ തമിഴ്നാട് ആയി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും . തിരുവന്തപുരത്തെ സംബന്ധിച്ച് അടുത്ത കിടക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്‌നാട് […]
Read more

Recent News

Advertisement
WhiteswanTV Footer