മാക്കേക്കടവ്-നേരേകടവ് പാലത്തിൽ അവകാശവാദവുമായി എൽഡിഎഫും യുഡിഎഫ് സർക്കാരും
ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര്. പാലം യാഥാർഥ്യമാക്കിയത് തങ്ങളാണെന്ന അവകാശവാദവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഉദ്ഘാടനച്ചടങ്ങിലെ പരാമർശങ്ങളും മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും വിവാദത്തിന് കൂടുതൽ ചൂടുപകർന്നു. ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതിയുടെ നാൾവഴികൾ പുറത്തുവിട്ട എൽഡിഎഫ്, പാലത്തിന്റെ നിർമാണത്തിൽ തങ്ങളുടെ സർക്കാരുകൾ വഹിച്ച പങ്ക് ഉയർത്തിക്കാട്ടി. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് നാട്ടുകാരെ പങ്കെടുപ്പിച്ച് ആഘോഷപരിപാടികളും പാലത്തിലൂടെ ജനകീയ നടത്തവും […]
Read more